Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന നൂറു കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം.
06/02/2019

വൈക്കം: താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന നൂറു കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. ആശുപത്രിയുടെ വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നു. ഇതിനായി ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള 95.36 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) സര്‍ക്കാര്‍ അംഗീകരിച്ചു. ഹൗസിങ് ബോര്‍ഡാണ് ഡി.പി.ആര്‍ തയ്യാറാക്കിയത്. നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ആധുനിക നിലവാരത്തിലാണ് ആശുപത്രി കെട്ടിടത്തിന്റെ രൂപകല്‍പന. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതുതായി ആറു നില കെട്ടിടം നിര്‍മിക്കും. രണ്ടു പ്രധാന ഗെയ്റ്റുകള്‍, ആധുനിക പാതകള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, വൈദ്യുതി, ശുദ്ധജല ലഭ്യത, പൂന്തോട്ടം എന്നിവയോടു കൂടി പരിസ്ഥിതി സൗഹൃദമായാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രിയില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് പുതിയ കെട്ടിട സമുച്ഛയ നിര്‍മാണം. നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കുന്നത് സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി ആയതിനാല്‍ ഡി.പി.ആര്‍ കിഫ്ബി അംഗീകരിക്കേണ്ടതുണ്ട്. കിഫ്ബിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ആശുപത്രി നിര്‍മാണത്തിന്റെ ടെണ്ടര്‍ നടപടികളിലേക്കു കടക്കും. നടപടികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു.