Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം: സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയിസ് ഫെഡറേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനം 6, 7 തീയതികളില്‍
05/02/2019

വൈക്കം: സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയിസ് ഫെഡറേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനം 6, 7 തീയതികളില്‍ നടത്തും. 7ന് രാവിലെ 10.15ന് കെ.കെ രാജന്‍ നഗറില്‍ (വൈക്കം സത്യാഗ്രഹ സ്മാരക ഹാള്‍) നടത്തുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. സി.കെ ആശ എം.എല്‍.എ, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്.വിജയകുമാരന്‍ നായര്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.സുശീലന്‍, എ.ഐ.ടി.യൂ.സി കോട്ടയം ജില്ലാ പ്രസിഡന്റ് റ്റി.എന്‍ രമേശന്‍, എ.ഐ.ടി.യൂ.സി ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. വി.മോഹന്‍ദാസ്, എം.ആര്‍ രഘുദാസ്, സി.എ അനീഷ്, എ.ജെ അച്ചന്‍കുഞ്ഞ്, പി.പ്രദീപ്, ആര്‍.രബീഷ് മോന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 2.30ന് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ വകുപ്പിലെ ജീവനക്കാരെ ആദരിക്കലും യാത്രയയപ്പ് സമ്മേളനവും ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.എസ് സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ എം.ആര്‍ രഘുദാസ് ഉപഹാര സമര്‍പ്പണം നടത്തും.