Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി
05/02/2019
ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചെമ്പ് വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രളയ പുര്‍ജ്ജനി പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് വിഷമിക്കുമ്പോള്‍ കൈത്താങ്ങാകേണ്ട സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി മനോഹരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ എസ്.ജയപ്രകാശ്, അക്കരപ്പാടം ശശി, പി.വി പ്രസാദ്, പി.പി സിബിച്ചന്‍, പി.കെ ദിനേശന്‍, റഷീദ് മങ്ങാടന്‍, റ്റി.വി സുരേന്ദ്രന്‍, സി.എസ് സലിം, സ്മിത പ്രിന്‍സ്, എം.കെ ശ്രീധരന്‍, അഡ്വ. പി.വി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മുറിഞ്ഞപുഴയില്‍ നിന്നും പുറപ്പെട്ട മാര്‍ച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു.