Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രദക്ഷിണം ഭക്തിനിര്‍ഭരമായി.
05/02/2019
വല്ലകം സെന്റ്‌മേരീസ് പള്ളിയിലെ തിരുനാളിന്റെ സമാപനം കുറിച്ചു നടന്ന പ്രദക്ഷിണം

വൈക്കം: വല്ലകം സെന്റ്‌മേരീസ് പള്ളിയില്‍ പരിശുദ്ധകന്യകാമറിയത്തിന്റെ തിരുനാളിന് സമാപനം കുറിച്ചു നടന്ന പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. വി. അന്തോനീസിന്റെയും, വി.സെബസ്ത്യാനോസിന്റെയും തിരുനാളും ഇതോടൊപ്പം ആഘോഷിച്ചു. ഞായറാഴ്ച വൈകിട്ട് പള്ളിയുടെ വടക്കുഭാഗം കേന്ദ്രീകരിച്ച് പുറപ്പെട്ട പ്രദക്ഷിണത്തില്‍ മാതാവിന്റെ രൂപം മുല്ലപ്പൂ മാലകള്‍കൊണ്ട് അലങ്കരിച്ചാണ് എഴുന്നള്ളിച്ചത്. വിവിധ സെറ്റ് വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍, പൊന്‍-വെള്ളിക്കുരിശുകള്‍, വര്‍ണക്കൊടികള്‍ എന്നിവ ഭംഗി പകര്‍ന്നു. വികാരി ഫാ.സെബാസ്റ്റ്യന്‍ മാടശ്ശേരി, വൈസ് ചെയര്‍മാന്‍ ജോസ് സൂര്യപ്പിള്ളി, പ്രസുദേന്തി ബോബന്‍ വടക്കേടത്ത്, ട്രസ്റ്റിമാരായ ജോയി വെളുത്തേടത്ത്, സാജു പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് മാഡ്യ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മ്മികനായി. വികാരി ഫാ.സെബാസ്റ്റ്യന്‍ മാടശ്ശേരി, ഫാ.റെജിനോള്‍ഡ് മനയ്ക്കപ്പറമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ മനയ്ക്കപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. തിങ്കളാഴ്ച രാവിലെ മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിച്ചു. രാവിലെ വികാരി ഫാ.സെബാസ്റ്റ്യന്‍ മാടശ്ശേരി മരിച്ചവര്‍ക്കുവേണ്ടി കുര്‍ബാനയും സെമിത്തേരിയില്‍ ഒപ്പീസും നടത്തി