Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് കരയോഗം ഭാരവാഹികളുടെ യോഗം നടത്തി
05/02/2019
ഉദയനാപുരം-ചെമ്പ് മേഖലകളിലെ എന്‍.എസ്.എസ് കരയോഗം ഭാരവാഹികളുടെ യോഗം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം-ചെമ്പ് മേഖലകളിലെ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികളുടെ യോഗം യൂണിയന്‍ എച്ച്.ആര്‍ സെന്ററില്‍ നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, പി.എന്‍ രാധാകൃഷ്ണന്‍, അയ്യേരി സോമന്‍, പി.എസ് വേണുഗോപാല്‍, സി.പി നാരായണന്‍ നായര്‍, എസ്.മുരുകേഷ് എന്നിവര്‍ സംസാരിച്ചു.