Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടൂപ്പാടത്ത് കര്‍ഷക കൂട്ടായ്മ വീണ്ടും കൃഷിയിറക്കുന്നു.
05/02/2019
മറവന്‍തുരുത്ത് പഞ്ചായത്തിലെ കൊടൂപ്പാടത്ത് കര്‍ഷക കൂട്ടായ്മയില്‍ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിത്തു നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയത്തെ അതിജീവിച്ച് ആര്യന്‍ നെല്‍കൃഷിയില്‍ നൂറുമേനി വിളവ് നേടിയ അഭിമാനത്തോടെ കൊടൂപ്പാടത്ത് കര്‍ഷക കൂട്ടായ്മ വീണ്ടും കൃഷിയിറക്കുന്നു. ആറേക്കര്‍ സ്ഥലത്ത് പന്ത്രണ്ട് ഇനത്തില്‍പ്പെട്ട ജൈവപച്ചക്കറി കൃഷിയാണ് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്നത്. പ്രളയകെടുതിയില്‍ നെല്‍കൃഷി മാത്രമാണ് രക്ഷപെട്ടത്. മറ്റു കൃഷികള്‍ പാടെ തകര്‍ന്നു. പാടശേഖരം യോഗ്യമാക്കി അവിടെ വീണ്ടും വിത്തു പാകി കൃഷിമേഖലയെ ഉണര്‍ത്തുകയാണ് കര്‍ഷകരുടെ കൂട്ടായ്മ. കൃഷിയുടെ വിത്തുനടീല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ശിവദാസ് പത്തുപറയില്‍, ലക്ഷ്മണന്‍ ഗോപസദനം, രാജാറാം പുതിയിടത്ത്, തിലകന്‍ കൈതവളപ്പില്‍, ഉഷ പുതിയിടത്ത്, രജനി പത്തുപറയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയ, കൃഷി അസ്സിസ്റ്റന്റുമാരായ ബീന, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.