താലൂക്ക് ആശുപത്രിയില്‍ എക്സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍
05/02/2019
വൈക്കം: താലൂക്ക് ആശുപത്രിയില്‍ എക്സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പുതുതായി സ്ഥാപിച്ച എക്സ് റേ യൂണിറ്റ് തകരാറിലായതോടെയാണ് പുതിയ സംവിധാനം ഒരുക്കിയത്. ഒരുവര്‍ഷക്കാലമായി പഴയ യൂണീറ്റ് തകരാറിലായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് പുതിയ യൂണീറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയത്. എന്നാല്‍ ഒരാഴ്ച പോലും പുതിയ യൂണിറ്റ് പ്രവര്‍ത്തിച്ചില്ല.