Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
2 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് കെ.അജിത്ത് എം.എല്‍.എ
12/02/2016

വൈക്കം നഗരസഭയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സംയോജിത മത്സ്യഗ്രാമം പദ്ധതിയില്‍പ്പെടുത്തി 2 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് കെ.അജിത്ത് എം.എല്‍.എ അറിയിച്ചു. നഗരസഭയിലെ തീരദേശ വാര്‍ഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ള വിതരണം വിപുലമാക്കുന്നതിന് 98 ലക്ഷം രൂപയും തീരദേശ മേഖലയിലെ വൈദ്യൂതീകരണം മെച്ചപ്പെടുത്തുന്നതിന് 42 ലക്ഷം രൂപയും പബ്ലിക്ക് ടോയ്‌ലെറ്റുകളുടെ നിര്‍മ്മാണത്തിന് 24 ലക്ഷം രൂപയും മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും വാങ്ങുന്നതിന് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും 40000 രൂപ വീതം 18 ലക്ഷം രൂപയും സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 16 ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ ചെലവഴിക്കുന്നത്. കുടിവൈള്ള വിതരണം വിപുലപ്പെടുത്തുന്ന പദ്ധതിയില്‍ ഇപ്പോള്‍ കുടിവെള്ള വിതരണം എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിലേയ്ക്ക് പൈപ്പ് ലൈനുകള്‍ നീട്ടുന്നതോടൊപ്പം നിലവിലുള്ള പഴയ ലൈനുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ ഇടുന്നതിനും കൂടുതല്‍ പബ്ലിക്ക് ടാപ്പുകള്‍ സ്ഥാപിക്കുവാനുമുള്ള നടപടികള്‍ സ്വീകരിക്കും. മത്സ്യബന്ധന വകുപ്പിന് കീഴില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. തീരദേശമേഖലയിലെ 15-ാം വാര്‍ഡിലെ വള്ളക്കടവിലും 16-ാം വാര്‍ഡിലെ കോലോത്തുംകടവ് മത്സ്യമാര്‍ക്കറ്റിനു സമീപവുമാണ് സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.