Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാപരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു.
05/02/2019

വൈക്കം: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ കലാപരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് കേന്ദ്രത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും പരിശീലനം നടപ്പിലാക്കുന്നുണ്ട്. നാടന്‍ പാട്ട്, ഓട്ടന്‍തുള്ളല്‍, ചിത്രരചന, ഫോട്ടോഗ്രഫി, മുടിയേറ്റ് എന്നീ കലകളില്‍ ഞായറാഴ്ചകളിലാണ് പരിശീലനം. പത്തു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനം നേടാം. അപേക്ഷകള്‍ വാര്‍ഡ് മെമ്പര്‍മാരുടെ പക്കലും കുടുംബശ്രീ ഓഫീസിലും, യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ പക്കലും ലഭ്യമാണ്. ഫോണ്‍: 8281588632.