Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി ദര്‍ശനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് ചര്‍ച്ചാ സമ്മേളനം നടത്തി
05/02/2019
കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധി ദര്‍ശനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചാ സമ്മേളനം ജസ്റ്റിസ് ബി.കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഗാന്ധിജിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം രാജ്യത്ത് ചില വിഭാഗങ്ങള്‍ ഇന്നും ഗാന്ധിജിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഖേദകരമായ സംഭവങ്ങളാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ബി.കെമാല്‍പാഷ. കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടത്തിയ ഗാന്ധി ദര്‍ശനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ മതങ്ങളും ഭാഷകളുമുള്ള ഇന്‍ഡ്യയില്‍ പൊതുവായ സാഹോദര്യം കെട്ടിപ്പെടുക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. ഇന്‍ഡ്യക്ക് സ്വാതന്ത്യം നേടിത്തന്ന ഗാന്ധിജിയുടെ കാഴ്ചപാടിനെപറ്റി പഠിക്കാത്തവരാണ് ഗാന്ധിജിക്കെതിരെ വിമര്‍ശനം നടത്തുന്നതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. കെ.ആര്‍ ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.കെ പീതാംബരന്‍, സെക്രട്ടറി ടി.എം രാമചന്ദ്രന്‍, അഡ്വ. പി.എസ് ഹരിഹരന്‍, ജോഷി വര്‍ഗീസ്, കെ.വി മനോഹരന്‍, ടി.കെ വാസുദേവന്‍, സി.കെ സുകുമാരന്‍, ടി.എന്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.