Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് വികസനസമിതി യോഗം നടത്തി
05/02/2019

വൈക്കം: അതിവേഗ ബോട്ട് സര്‍വീസ് അധികമായി രണ്ടു ട്രിപ്പുകൂടി നടത്തണമെന്നും, ആലപ്പുഴയിലേക്കും ബോട്ട് സര്‍വീസ് ആരംഭിക്കണമെന്നും, വൈക്കം ഓഗമെന്റേഷന്‍ സ്‌കീമിന്റെ നിയന്ത്രണം കടുത്തുരുത്തി ഡിവിഷനില്‍ നിന്നും വൈക്കത്തേയ്ക്കു മാറ്റണമെന്നും താലൂക്ക് വികസനസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബോട്ടു ജെട്ടിയിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുക, സബ് രജിസ്ട്രാര്‍ ഓഫീസ് മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുക, അക്ഷയകേന്ദ്രങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ദളവാക്കുളം ബസ് സ്റ്റാന്റിന്റെ മുന്‍വശത്തെ ഹംപിന്റെ ഉയരം കുറയ്ക്കുക, സമീപകാലത്തു പൊതു സ്ഥലങ്ങളില്‍ വര്‍ധിച്ചുവരുന്ന മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുക, ഫയര്‍ ഫോഴ്‌സിനു കെട്ടിടം പണിയുന്നതിന് ആവശ്യമുള്ള സ്ഥലം കൈമാറുന്ന ജോലികള്‍ വേഗത്തിലാക്കുക, പൈപ്പു പൊട്ടി തകരുന്ന റോഡുകള്‍ കാലതാമസം വരുത്താതെ നന്നാക്കുക, മൂര്‍ക്കാട്ടിപ്പടി റോഡ് സഞ്ചാരയോഗ്യമാക്കുക, തോട്ടുവക്കത്ത് കെ.വി. കനാലിന്റെ തീരത്ത് മരം കടപുഴകി വീണുണ്ടായ കുഴി നികത്തുക തുടങ്ങിയ ആവശ്യങ്ങളും താലൂക്ക് സഭയില്‍ ഉയര്‍ന്നു. വെള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തഹസില്‍ദാര്‍ പി.ജി രാജേന്ദ്ര ബാബു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.രാജു, വിവിധ രാഷ്ട്രീയ നേതാക്കള്‍, താലൂക്ക് തല വകുപ്പ് പ്രതിനിധികള്‍ പ്രസംഗിച്ചു.