Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനത്തോടൊപ്പം സ്വയം തൊഴില്‍ കണ്ടെത്താനും പരിശീലനം നേടി ആശ്രമം എല്‍.പി സ്‌കൂളിലെ കുട്ടികള്‍
04/02/2019
ആശ്രമം എല്‍.പി ്‌സകൂളിലെ നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച സോപ്പുകളുടെ പ്രദര്‍ശനം എ.ഇ.ഒ പ്രീതാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പഠനത്തോടൊപ്പം സ്വയം തൊഴില്‍ കണ്ടെത്താനും പരിശീലനം നേടി ആശ്രമം എല്‍.പി സ്‌കൂളിലെ കുട്ടികള്‍. നാല്‍പ്പത് കുട്ടികള്‍ ചേര്‍ന്ന് സോപ്പ് നിര്‍മ്മിച്ചാണ് സ്വയം തൊഴിലിന് പരിശീലനം നേടിയത്. ബാത്ത് സോപ്പിന്റെയും വാഷിംഗ് സോപ്പിന്റെയും നിര്‍മ്മാണത്തിനാണ് കുട്ടികള്‍ പരിശീലനം നേടിയത്. സ്‌കൂള്‍ ലീഡര്‍ റിതിക് രാജേഷിന്റെ നേതൃത്വത്തിലാണ് സോപ്പ് നിര്‍മ്മാണ യൂണിറ്റ് രൂപം കൊണ്ടത്. കുട്ടികള്‍ നിര്‍മ്മിച്ച സോപ്പുകളുടെ പ്രദര്‍ശനം എ.ഇ.ഒ പ്രീതാരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ് അദ്ധ്യക്ഷത വഹിച്ചു. അമ്പിളി പ്രതാപ്, കെ.കവിത, കെ.ചെല്ലപ്പന്‍, വി.ടി നികിത, കെ.പ്രദീപ് കുമാര്‍, സി.എസ് സന്ദീപ് എന്നിവര്‍ പങ്കെടുത്തു.