Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
04/02/2019
ഓര്‍ശ്ലേം അമലോത്ഭവ മാതാവ് പള്ളിയുടെ ശതാബ്ദിയുടെ ഒരു വര്‍ഷക്കാലം നീളുന്ന ആഘോഷപരിപാടികള്‍ സഹായ മെത്രാന്‍ മാര്‍ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആത്മീയ സേവനത്തിന്റെ നൂറു വര്‍ഷം പിന്നിട്ട ഓര്‍ശ്ലേം അമലോത്ഭവ മാതാവ് പള്ളിയുടെ ഒരു വര്‍ഷക്കാലം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. 2020 ഫെബ്രുവരി 1ന് ആഘോഷപരിപാടികള്‍ സമാപിക്കും. നിര്‍ദ്ധനരോഗികള്‍ക്ക് സഹായം, ധ്യാനം, ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍, കലാസാംസ്‌കാരിക മേള തുടങ്ങിയവയാണ് ഒരു വര്‍ഷക്കാലത്തെ പരിപാടികള്‍. പള്ളിയില്‍ ശതാബ്ദി സ്മാരക മന്ദിരവും നിര്‍മ്മിക്കും. വികാരി ബെന്നി പാറേക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫാ.മാത്യൂ തച്ചില്‍, ഫാ.ആല്‍ബിന്‍ പാറേക്കാട്ടില്‍, ഫാ.ഡിസ്റ്റോ കദളിക്കാട്ട്, ട്രസ്റ്റിമാരായ വക്കച്ചന്‍ കടവില്‍, അപ്പച്ചന്‍ അമലത്ത്, കണ്‍വീനര്‍ റെജോ കടവന്‍ എന്നിവര്‍ പങ്കെടുത്തു.