Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേതൃയോഗം നടത്തി
04/02/2019
കോണ്‍ഗ്രസ് വൈക്കം നിയോജകമണ്ഡലം നേതൃയോഗം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ വൈക്കത്തെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി ചേര്‍ന്ന കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതൃയോഗം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, എന്‍.എം താഹ, അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ് കുമാര്‍, പി.എന്‍ ബാബു, ജയ് ജോണ്‍ പേരയില്‍, ബി.അനില്‍കുമാര്‍, പി.കെ ദിനേശന്‍, വിജയമ്മ ബാബു ടി.ടി സുദര്‍ശനന്‍, കെ.സിദ്ധാര്‍ത്ഥന്‍, സോണി സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ജനമഹായാത്ര വിജയിപ്പിക്കുന്നതിനായി അക്കരപ്പാടം ശശി ചെയര്‍മാനും, അഡ്വ. പി.പി സിബിച്ചന്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.