Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രസംഗ മത്സരം നടത്തി
04/02/2019

വൈക്കം: മഹാത്മഗാന്ധിയുടേയും കസ്തൂര്‍ബഗാന്ധിയുടേയും 150-ാം ജന്മവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംസ്‌കാര സാഹിതി വൈക്കത്ത് സംഘടിപ്പിച്ച പ്രസംഗ മത്സരം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഷിബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.ആര്‍ സുശീലന്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ ഡി.ബാബു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.പി റോയി, ആര്‍.ചന്ദ്രസേനന്‍, എം.ഗോപാലകൃഷ്ണന്‍, ബി.ചന്ദ്രശേഖരന്‍, കെ.കെ സചിവോത്തമന്‍, പി.ജോണ്‍സണ്‍, ഇടവട്ടം ജയകുമാര്‍, പി.കെ മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച മത്സരത്തില്‍ ഡിവിന്‍ തോമസ്, വി.എസ് വൈഷ്ണവി (കോളേജ്) സി.ജെ അര്‍ച്ചന (ഹയര്‍ സെക്കന്ററി) ടെസാ മരിയ, എം.എന്‍ അഭിരാമി (ഹൈസ്‌കൂള്‍) എന്നിവര്‍ വിജയികളായി.