Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു വാര്‍ഡില്‍ രണ്ട് അക്ഷയ കേന്ദ്രം
12/02/2016

ഉദയനാപുരം പഞ്ചായത്തില്‍ അനുവദിച്ചിട്ടുള്ള 3 അക്ഷയ കേന്ദ്രങ്ങളില്‍ രണ്ടെണ്ണം 14-ാം വാര്‍ഡിന്റെ വടക്കു തെക്കു ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. 2006ലെ വാര്‍ഡ് വിഭജനപ്രകാരം ഒന്നാമത്തെ അക്ഷയ കേന്ദ്രത്തിന് 1, 2, 3, 4, 12 വാര്‍ഡുകളും രണ്ടാമത്തെ അക്ഷയ കേന്ദ്രത്തിന് 5 മുതല്‍ 10 വരെയുള്ള വാര്‍ഡുകളും മൂന്നാമത്തെ അക്ഷയ കേന്ദ്രത്തിന് 11 മുതല്‍ 16 വരെയുള്ള വാര്‍ഡുകളുമാണ് ഐടി മിഷന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മൂന്നാമത്തെ അക്ഷയകേന്ദ്രം തങ്ങള്‍ക്കനുവദിച്ച വാര്‍ഡുകളില്‍ പ്രവര്‍ത്തനം തുടങ്ങാതെ ഒന്നാമത്തെ അക്ഷയ കേന്ദ്രത്തിന്റെ വാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത്. തന്‍മൂലം പഞ്ചായത്തിലെ ഇരുമ്പൂഴിക്കര, നക്കംതുരുത്ത്, ആറാട്ടുകുളങ്ങര പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍ തമ്മില്‍ കുറഞ്ഞത് 2 കിലോമീററര്‍ എങ്കിലും അകലം ഉണ്ടായിരിക്കണമെന്ന ഐടി മിഷന്റെ നിര്‍ദ്ദേശവും ഇവിടെ ലംഘിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.