Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രവണസഹായി വിതരണം ചെയ്തു.
02/02/2019
ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരായ വയോജനങ്ങള്‍ക്ക് നല്‍കുന്ന ശ്രവണസഹായി വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വ്വഹിക്കുന്നു.

വൈക്കം: ഭിന്നശേഷിക്കാരായ വയോജനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ശ്രവണസഹായി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ശ്രവണസഹായി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒമ്പത് ലക്ഷം രൂപയാണ് ഭിന്നശേഷിക്കാരായ വയോജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഈ പദ്ധതിക്ക് ചിലവഴിച്ചത്. 48 വയോജനങ്ങള്‍ക്ക് ശ്രവണസഹായി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഐ.സി.ഡി.എസിലെ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.