Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി.
02/02/2019
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എന്‍.ശിശുപാലന്‍ റിപ്പോര്‍ട്ടും, റ്റി.കെ പൊന്നപ്പന്‍ കണക്കും അവതരിപ്പിച്ചു. എ.വി ഓമനക്കുട്ടന്‍, റ്റി.എന്‍ ജോഷി, എം.കെ പീതാംബരന്‍, പി.എസ് ജയപ്രകാശ്, ചന്ദ്രസേനക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.എം മുരളീധരന്‍ (പ്രസിഡന്റ്), എ.ആര്‍ ശിവദാസ്, എ.പി ജോസഫ് (വൈസ് പ്രസിഡന്റ്), റ്റി.കെ പൊന്നപ്പന്‍ (സെക്രട്ടറി), കെ.എസ് കുരുവിള, ജി.ഗോപകുമാര്‍ (ജോയിന്റ് സെക്രട്ടറി), ബി.രാജന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. കെ.എസ്.ആര്‍.ടി.സി യിലെ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണം അടിയന്തിരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.