Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവസാന്ത്വനം ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചു
02/02/2019

വൈക്കം: ഗുരുദേവസാന്ത്വനം ചാരിറ്റി വൈക്കത്തെ ചാലപ്പറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചു. ജാതിമത ചിന്തകള്‍ക്കും കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കും അതീതമായി കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ ആശ്വാസവും സഹായവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. അപകടങ്ങളില്‍പ്പെട്ടും പ്രായാധിക്യവും രോഗവും മൂലം ദുരിതം അനുഭവിക്കുന്നവരുടെ ഭവനങ്ങള്‍ ഡോ. കെ.കെ ജയപ്രകാശിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് ആശ്വാസവും സഹായവും നല്‍കി. പ്രവര്‍ത്തനങ്ങളില്‍ ബിബിന്‍ ജോസഫ്, അപ്പുക്കുട്ടന്‍ നായര്‍, ദീപുദാസ്, ബിന്ദുക്കുട്ടന്‍, കെ.കെ മോഹനന്‍, ബ്രിജില്‍, സാബു, ശശിധരന്‍, വേണുഗോപാല്‍, ബിജു ടി.എം, ഷാജി, ശ്രീനിവാസന്‍, കനകാംബരന്‍, മധു, ഗോപിനാഥന്‍, പ്രകാശന്‍, ബിനു, വിനോദ്, എം.രവീന്ദ്രന്‍, എം.കെ സുഗുണന്‍, ഡി.ശശിധരന്‍, യമുന, ബിന്ദു രഘു, സിജി, വത്സല, സിസിലി, വിജയകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.