Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
01/02/2019
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് നഗരത്തില്‍ നടത്തിയ ഘോഷയാത്ര ചെയര്‍മാന്‍ പി.ശശിധരന്‍ ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭ മാലിന്യമില്ലാത്ത ക്ഷേത്രനഗരമാക്കാന്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് കര്‍മ്മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഘോഷയാത്ര നടത്തി. ഘോഷയാത്ര നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഫഌഗ് ഓഫ് ചെയ്തു. നഗരസഭ നല്‍കിയ യൂണിഫോം ധരിച്ച് 75 കര്‍മ്മസേനാംഗങ്ങളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. വടക്കേനട പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് ഘോഷയാത്ര നഗരസഭാ കവാടത്തിലേക്ക് നീങ്ങിയത്. മുന്‍സിപ്പല്‍ സെക്രട്ടറി രമ്യാ കൃഷ്ണന്‍, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എല്‍.സലിം എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭാ ഹാളില്‍ നടന്ന വിശദീകരണ യോഗം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബിജു ബി കണ്ണേഴന്‍ അധ്യക്ഷത വഹിച്ചു. എസ്.ഇന്ദിരാദേവി, ജി.ശ്രീകുമാരന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, വി.വി സത്യന്‍, ഡി.രഞ്ജിത്ത് കുമാര്‍, ആര്‍.സന്തോഷ്, എസ്.ഹരിദാസന്‍ നായര്‍, എ.സി മണിയമ്മ, എം.ടി അനില്‍കുമാര്‍, നിര്‍മ്മല ഗോപി, സല്‍ബി ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. അജൈവ മാലിന്യങ്ങള്‍ ഓരോ വീടുകളിലുമെത്തി ഹരിത കര്‍മ്മസേന ശേഖരിക്കും. തുടര്‍ന്ന് മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലെത്തിച്ച് അവിടെ സ്ഥാപിച്ചിട്ടുള്ള ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ സംസ്‌കരിക്കും. ഇതുകൂടാതെ എം.ആര്‍.എഫ് യൂണിറ്റിന്റെയും തുമ്പൂര്‍മൂഴി യൂണിറ്റിന്റെയും പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ജൈവമാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്‌കരിക്കാനാണ് നിര്‍ദ്ദേശം.