Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിപ്പബ്ലിക്ക് ദിനത്തിലെ ഘോഷയാത്രയില്‍ മികവുറ്റ പ്രകടനത്തിന് ട്രോഫികള്‍ നേടി
01/02/2019
റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തിയ ഘോഷയാത്രയില്‍ വിവിധ ഇനങ്ങളില്‍ മികവ് പ്രകടിപ്പിച്ച സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ട്രോഫികളുമായി


വൈക്കം: വിവിധ സ്‌കൂളുകള്‍ പങ്കെടുത്ത റിപ്പബ്ലിക്ക് ദിനത്തിലെ ഘോഷയാത്രയില്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ച സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിന് വിവിധ ഇനങ്ങളില്‍ ട്രോഫികള്‍ കിട്ടി. കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തം, നിശ്ചലദൃശ്യം, വാദ്യമേളങ്ങള്‍, വസ്ത്രധാരണം എന്നീ ഇനങ്ങളിലാണ് ട്രോഫികള്‍ നേടിയത്. മികച്ച ഘോഷയാത്രയ്ക്ക് പി.ഡി ജോണ്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഓവറോള്‍ ട്രോഫിയും സ്‌കൂളിന് ലഭിച്ചു. സ്‌കൂളിന് പേരും പെരുമയും നേടിക്കൊടുത്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പി.ടി.എ കമ്മിറ്റി അനുമോദിച്ചു.