Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാപ്പ് ഷോപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
01/02/2019
നഗരസഭയില്‍ പുനരുപയോഗ സാധനങ്ങളുടെ ശേഖരണവും വിതരണവും പദ്ധതി സ്വാപ്പ് ഷോപ്പ് നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയില്‍ പുനരുപയോഗ സാധനങ്ങളുടെ ശേഖരണവും വിതരണവും പദ്ധതി സ്വാപ്പ് ഷോപ്പ് നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ഓരോ വീടുകളിലും ആവശ്യത്തിലധികമുള്ളതും ഉപയോഗിക്കാതെ കരുതി വയ്ക്കുന്നതുമായ സാധനങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറ്റും നഗരസഭ ശേഖരിക്കുകയും ഇല്ലായ്മക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയില്‍ ബോട്ടുജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി ദിവ്യാ കൃഷ്ണന്‍, എച്ച്.ഐ. എല്‍.സലിം, കൗണ്‍സിലര്‍മാരായ ബിജു വി കണ്ണേഴന്‍, ആര്‍.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പന്‍, ജി.ശ്രീകുമാരന്‍ നായര്‍, സൗദാമിനി, സിന്ധു സജീവന്‍, ബിജിനി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.