Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് കൊടിയേറ്റി.
01/02/2019
വല്ലകം സെന്റ്‌മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് ഫൊറോനപള്ളി വികാരി ഫാ.ജോസഫ് തെക്കിനേന്‍ കൊടിയേറ്റുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് കൊടിയേറ്റി. വികാരി ഫാ.സെബാസ്റ്റ്യന്‍ മാടശ്ശേരി, ഫാ.പീറ്റര്‍ കോയിക്കര എന്നിവരുടെ സഹകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ ഫൊറോന പള്ളിവികാരി ഫാ.ജോസഫ് തെക്കിനേന്‍ കൊടിയേറ്റു നടത്തി. അള്‍ത്താരയില്‍ വച്ചു വെഞ്ചരിച്ച കൊടി കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണമായാണ് എഴുന്നള്ളിച്ചത്. ട്രസ്റ്റിമാരായ ജോയി വെളുത്തേടത്ത്, സാജു പാറയില്‍, പ്രസുദേന്തി ബോബന്‍ വടക്കേടത്ത്, വൈസ് ചെയര്‍മാന്‍ ജോസ് സൂര്യപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നു വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ.ബിബിന്‍ കുരിശുതറ, ഫാ.ജോമോന്‍ കൊച്ചു കണിയാംപറമ്പില്‍ എന്നിവര്‍ കാര്‍മ്മികരാകും. 3ന് പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ തിരുനാള്‍ പാട്ടുകുര്‍ബാന നടത്തും. മേരി നാമധാരികള്‍ കാഴ്ച സമര്‍പ്പണം നടത്തും. 7ന് വടക്കുഭാഗത്തേയ്ക്ക് പ്രദക്ഷിണം പുറപ്പെടും. 4ന് മരിച്ചവരുടെ ഓര്‍മ്മദിനം ആചരിക്കും.