കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും നടത്തി.
01/02/2019
വൈക്കം: 120-ാം നമ്പര്‍ തലയാഴം എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും നടത്തി. യൂണിയന് സെക്രട്ടറി എം.പി സെന്നിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ജി.ശശി, എസ്.കെ സജി, എം.എസ് രാജേന്ദ്രന്, പി.ടി നടരാജന്, കെ.വി പ്രസന്നന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജി.ശശി (പ്രസിഡന്റ്), എസ്. സന്തോഷ് (വൈസ് പ്രസിഡന്റ്), എം.എസ് രാജേന്ദ്രന് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.