Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തസാക്ഷ്യം- സംഘാടനകസമിതിയുടെ പ്രഥമ യോഗം നടത്തി
29/12/2018

വൈക്കം: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ, തദ്ദേശഭരണ, പുരാവസ്തു-പുരാരേഖ വകുപ്പുകളുടെ സഹകരണത്തോടെ മഹാത്മഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാര്‍ഷികം 'രക്തസാക്ഷ്യം' എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ നടത്തുന്നതിന്റെ ഭാഗമായി വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് മഹാത്മജി സന്ദര്‍ശിച്ച വൈക്കത്തു വച്ച് 2019 ജനുവരി 17 മുതല്‍ 20 വരെ നടത്തുന്ന പരിപാടികളുടെ സംഘാടക സമിതിയുടെ പ്രഥമ യോഗം വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തി. ജനുവരി 16ന് രാവിലെ വൈക്കം ബോട്ടുജെട്ടിയില്‍ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ താലൂക്ക് ഉടനീളം സഞ്ചരിച്ച് വൈകിട്ട് തന്തൈ പെരിയോര്‍ സ്മാരകത്തില്‍ സമാപിക്കും. 17ന് വൈകിട്ട് 5ന് വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ ഉദ്ഘാടന സമ്മേളനവും തുടര്‍ന്ന് കലാപരിപാടികളും നടത്തും. 18ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രമുഖ സാഹിത്യകാരന്‍മാരെ സംഘടിപ്പിച്ചുകൊണ്ട് സാഹിത്യ സമ്മേളനവും നടത്തും. 19ന് രാവിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രബന്ധ-ക്വിസ് മത്സരങ്ങളും നടക്കും. തുടര്‍ന്ന് വൈക്കം ഇണ്ടംതുരുത്തിമനയില്‍ നവോത്ഥാന സമ്മേളനം നടത്തും. 20ന് രാവിലെ 10 മണിക്ക് സത്യാഗ്രഹ സ്മാരക ഹാളില്‍ മഹാത്മജി രക്തസാക്ഷിത്വ സെമിനാറും വൈകിട്ട് നഗരം ചുറ്റി ഘോഷയാത്രയും വൈക്കം ജെട്ടിമൈതാനിയില്‍ സമാപന സമ്മേളനവും നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. എം.എല്‍.എ സി.കെ ആശയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തില്‍ സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി, അഡ്വ. കെ.കെ രഞ്ജിത്ത്, എം.ഡി ബാബുരാജ്, ടി.എന്‍ രമേശന്‍, എന്‍.അനില്‍ ബിശ്വാസ്, പി.ജി ഗോപി എന്നിവര്‍ സംസാരിച്ചു.