Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി.
29/12/2018
പടിഞ്ഞാറെക്കര വാഴത്തറ കമലാസനന് കൊതവറ സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ കല്ലിടീല്‍ കര്‍മ്മം ബാങ്ക് പ്രസിഡന്റ് ജെല്‍ജി വര്‍ഗ്ഗീസ് നിര്‍വഹിക്കുന്നു.

വൈക്കം: സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കര വാഴത്തറ വീട്ടില്‍ കമലാസനന് കൊതവറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി. ബാങ്ക് പ്രസിഡന്റ് ജെല്‍ജി വര്‍ഗ്ഗീസാണ് ശിലാസ്ഥാപനം നടത്തിയത്. ബാങ്ക് സെക്രട്ടറി വി.എസ് അനില്‍കുമാര്‍, ഭരണസമിതിയംഗം സി.റ്റി ഗംഗാധരന്‍ നായര്‍, സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ സ്മിത വിശ്വനാഥ്, ഗ്രാമപഞ്ചായത്തംഗം സുലോചന പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.