Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന സന്ദേശ യാത്രയും സമ്മേളനവും നടത്തി.
29/12/2018
ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സന്ദേശയാത്ര ജാഥാ ക്യാപ്റ്റന്‍ പി.ഡി ഉണ്ണിയുടെ നേതൃത്വത്തില്‍ ആറാട്ടുകുളങ്ങരയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 134-ാം ജന്മദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നവോത്ഥാന സന്ദേശ യാത്രയും സമ്മേളനവും നടത്തി. ആറാട്ടുകുളങ്ങര ജംഗ്ഷനില്‍ നിന്നും ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട സന്ദേശയാത്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ പി.ഡി ഉണ്ണി, അബ്ദുള്‍ സലാം റാവുത്തര്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, ജെയ്‌ജോണ്‍ പേരയില്‍, എം.ടി അനില്‍കുമാര്‍, ഇടവട്ടം ജയകുമാര്‍, അഡ്വ. വി.വി സത്യന്‍, ഷാജി വല്ലൂത്തറ, രേണുക രതീഷ്, മോഹനന്‍ പുതുശ്ശേരി, അഡ്വ. കെ.പി റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

തുറുവേലിക്കുന്നില്‍ നിന്ന് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട പദയാത്ര മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.വി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്റ്റന്‍ വി.ബിന്‍സ്, കെ.എസ് സജീവ്, എം.വി മനോജ്, പി.ഡി ജോര്‍ജ്ജ്, എന്‍.സി സുകുമാരന്‍, കെ.കെ ചന്ദ്രന്‍, കെ.രാജേന്ദ്രപ്രസാദ്, കെ.കെ കുട്ടപ്പന്‍, മായ ഷിബു എന്നിവര്‍ പ്രസംഗിച്ചു.
ചാത്തനാട് ജംഗ്ഷനില്‍ നിന്ന് മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലത്തേയ്ക്ക് പുറപ്പെട്ട നവോത്ഥാന സന്ദേശയാത്ര ഡി.സി.സി സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ പി.സി തങ്കരാജ്, എം.കെ ഷിബു, ലീന ഡി നായര്‍, പോള്‍ തോമസ്, എം.ശശി, ബാബു പുവനേഴത്ത്, മോഹന്‍ കെ തോട്ടുപുറം, ജഗതാ അപ്പുക്കുട്ടന്‍, ആര്‍.അനീഷ്, എന്‍.സി തോമസ്, രമാദേവി എന്നിവര്‍ നേതൃത്വം നല്‍കി.