Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് ദശദിന ക്യാമ്പ് 29ന് സമാപിക്കും
28/12/2018
കടുത്തുരുത്തി പോളിയിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ വൈക്കം താലൂക്ക് ആശുപത്രിയലെ റിപ്പയറിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ 23ന് ആരംഭിച്ച കടുത്തുരുത്തി പോളിടെക്‌നിക് കോളേജിലെ എന്‍.എസ്.എസ് ദശദിന ക്യാമ്പ് 29ന് സമാപിക്കും. ഫസ്റ്റ്, സെക്കന്റ് ഇയറില്‍ നിന്നായി പതിനെട്ട് പെണ്‍കുട്ടികളും 34 ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന 52 പേര്‍ അടങ്ങുന്ന ടീമാണ് ക്യാമ്പില്‍ പങ്കെടുത്തത്. താലൂക്ക് ആശുപത്രിയിലെ കേടുവന്ന് ഉപയോഗശൂന്യമായി കിടക്കുന്ന ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റ്‌സ്, ഫര്‍ണിച്ചറുകള്‍, ഗ്രില്ലുകള്‍, വീല്‍ച്ചെയറുകള്‍, കട്ടിലുകള്‍, ഡെസ്‌ക്കുകള്‍ തുടങ്ങിയ സാധനങ്ങള്‍ റിപ്പയര്‍ ചെയ്ത് പെയിന്റടിച്ച് ഭംഗിയാക്കിയും മെയിന്റനന്‍സ് ജോലികള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ റിപ്പയറിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, പെയിന്റിംഗ് എന്നിവയും ഭംഗിയായി ചെയ്തു കൊടുത്തുകൊണ്ടിരിക്കുകയാണ്. ആശുപത്രിയുടെ ചരിത്രത്തില്‍ ഏഴ് ലക്ഷം രൂപയോളം മുടക്കുവരുന്ന ഒരു ജോലി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ യൂണിറ്റിനും അതിന്റെ സംഘാടകര്‍ക്കും വലിയ സംതൃപ്തിയുണ്ട്. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിലൂടെ ആയിരക്കണക്കിന് രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വീണ്ടും അവസരം കിട്ടിയാല്‍ കൂടുതല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്തു കൊടുക്കുമെന്നും അവര്‍ പറഞ്ഞു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.ധരുണ്‍, അസിസ്റ്റന്റ് ഓഫീസര്‍ എ.എസ് അനീഷ് കുമാര്‍, ഉദയകുമാര്‍, സജീവ്, ജയ്‌മോന്‍ എം.പി എന്നിവരാണ് ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്.