Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
28/12/2018
ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയില്‍പ്പെടുത്തി വടക്കേ കണ്ണുവള്ളില്‍ രാധാമണിക്ക് നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് പി.ഹരിദാസ് നിര്‍വഹിക്കുന്നു.

വൈക്കം: സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍പ്പെടുത്തി പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടു വച്ചു നല്‍കുന്നതിന്റെ ഭാഗമായി വൈക്കം ടൗണ്‍ കെ.349-ാം നമ്പര്‍ സര്‍വ്വീസ് സഹകരണബാങ്ക് രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. അഞ്ചുലക്ഷം രൂപയാണ് ഒരു വീടിന് ചിലവ്. ആദ്യവീടിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് പി.ഹരിദാസ് നിര്‍വഹിച്ചു. വടക്കേ കണ്ണുവള്ളില്‍ രാധാമണിക്കാണ് ആദ്യവീട്. വാര്‍ഡ് മെമ്പര്‍ അഡ്വ. വി.വി സത്യന്‍, സെക്രട്ടറി വി.ആര്‍ പ്രീതി, പി.കെ അച്യുതന്‍, ടി.സലിംകുമാര്‍, ആശാ പ്രതാപചന്ദ്രന്‍, ഡി.രഞ്ജിത്ത് കുമാര്‍, അഡ്വ. കെ.പ്രസന്നന്‍, എം.സുജിന്‍ എന്നിവര്‍ പ്രസംഗിച്ചു. വാഴമന തറപ്പേല്‍ ഓമനയ്ക്ക് രണ്ടാമത്തെ വീട് നല്‍കും.