Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായം വിതരണം ചെയ്തു.
28/12/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും വെള്ളപ്പൊക്ക ദുരിതം അനുഭവിച്ചവര്‍ക്കുള്ള ധനസഹായ വിതരണം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിച്ചര്‍ക്ക് താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം 958-ാം നമ്പര്‍ തെക്കേമുറി കരയോഗത്തിലെ അംഗത്തിനുവേണ്ടിയുള്ള ധനസഹായം കരയോഗം സെക്രട്ടറി രവികുമാര്‍ ഏറ്റുവാങ്ങി. യൂണിയന്‍ ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍ എസ്.മധു, എന്‍.ജി ബാലചന്ദ്രന്‍, കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, ശ്രീലേഖാ മണിലാല്‍, ഇന്ദിരാ മണി, എന്‍.പി പ്രേംകുമാര്‍, പി.എസ് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.