Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍.എം.ഒയുടെ ഓഫീസ് ഉപരോധിച്ചു.
28/12/2018
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രയിലെ കെട്ടിടങ്ങളുടെ അപകടസ്ഥിതിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍.എം.ഒ യുടെ ഓഫീസിനു മുന്നില്‍ നടത്തിയ ഉപരോധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍.എം.ഒയുടെ ഓഫീസ് ഉപരോധിച്ചു. ആശുപത്രിയിലെ ജീര്‍ണ്ണാവസ്ഥയിലായ ചില കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണ് രോഗികള്‍ക്ക് ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉപരോധസമരം നടത്തിയത്. സൂപ്രണ്ടിന്റെയും ആര്‍.എം.ഒ യുടെയും ഓഫീസിനു മുന്നില്‍ സമരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ് കുമാര്‍, ബി.ചന്ദ്രശേഖരന്‍, സോണി സണ്ണി, പി.ഡി ഉണ്ണി, എം.ടി അനില്‍കുമാര്‍, പി.ടി സുഭാഷ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് പുത്തന്‍ചിറ, ഷാനവാസ്, സന്തോഷ് ചക്കനാടന്‍, മോഹനന്‍ പുതുശ്ശേരി, പി.ആര്‍ രത്‌നപ്പന്‍, ജി.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.