Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണീസ്വയംവര ഘോഷയാത്ര നടത്തി.
28/12/2018
തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീസ്വയംവര ഘോഷയാത്ര

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണീസ്വയംവര ഘോഷയാത്ര നടത്തി. തെക്കേനട കണ്ണംകുളങ്ങര ശാസ്താ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട ഘോഷയാത്രയില്‍ വാദ്യമേളങ്ങളും താലപ്പൊലിയും പട്ടുകുടകളും ഉണ്ടായിരുന്നു. യജ്ഞാചാര്യന്‍ അമൃതം ഗോപാലകൃഷ്ണന്‍, മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി എന്നിവര്‍ യജ്ഞശാലയില്‍ നടന്ന സ്വയംവര ചടങ്ങികള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ട്രഷറര്‍ പി.സി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എസ്.ധനജ്ഞയന്‍, ജോയിന്റെ സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.