Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നട പ്രചരണജാഥ പുറപ്പെട്ടു.
28/12/2018
ദേശീയ പണിമുടക്കിന്റെ ഭാഗമായി നടത്തിയ പഞ്ചായത്തുതല കാല്‍നട പ്രചരണജാഥ മുട്ടുങ്കല്‍ ജംഗ്ഷനില്‍ ഐ.എന്‍.റ്റി.യൂ.സി സംസ്ഥാന സെക്രട്ടറി എം.വി മനോജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി 8, 9 തീയതികളില്‍ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി നടത്തിയ പഞ്ചായത്തുതല കാല്‍നട പ്രചരണജാഥ ഉദയനാപുരം മുട്ടുങ്കല്‍ ജംഗ്ഷനില്‍ നിന്നും പുറപ്പെട്ടു. ഐ.എന്‍.റ്റി.യൂ.സി സംസ്ഥാന സെക്രട്ടറി എം.വി മനോജ് ഉദ്ഘാടനം ചെയ്ത ജാഥയില്‍ ജാഥാ ക്യാപ്റ്റന്‍ സാബു പി മണലൊടി, വൈസ് ക്യാപ്റ്റന്‍ കെ.റ്റി രാജേഷ്, വൈസ് ചെയര്‍മാന്‍ കെ.വി ഉദയകുമാര്‍, കെ.എസ് ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിലായി നടന്ന സ്വീകരണയോഗങ്ങളില്‍ ആര്‍.ബിജു, രവികുമാര്‍, കെ.വേണുഗോപാല്‍, പി.വി പുഷ്‌ക്കരന്‍, എന്‍.വേണുഗോപാല്‍, കെ.വി ചിത്രാംഗദന്‍, സത്യന്‍, കെ.ചെല്ലപ്പന്‍, കെ.ബി ഗിരീഷ്, വനജ പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.