Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന സന്ദേശയാത്രയും സമ്മേളനവും നടത്തും
27/12/2018

വൈക്കം: ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 134-ാമത് ജന്മദിനത്തോടനുബന്ധിച്ച് നവോത്ഥാന സന്ദേശയാത്ര നടത്തും. ഇന്നു വൈകിട്ട് 3ന് തുരുത്തുമ്മ എസ്.എന്‍.ഡി.പി ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന പദയാത്ര പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പ്രചാരണം നടത്തും. പ്രസിഡന്റ് കെ.വി മനോഹരന്‍ നേതൃത്വം വഹിക്കും.
കോണ്‍ഗ്രസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് നവോത്ഥാന സന്ദേശയാത്രയും സമ്മേളനവും നടത്തും. മറ്റപ്പള്ളി ജംഗ്ഷനില്‍ നിന്നും വൈകിട്ട് 3.30ന് മണ്ഡലം പ്രസിഡന്റ് എസ്.സാനുവിന്റെ നേതൃത്വത്തില്‍ പുറപ്പെടുന്ന നവോത്ഥാന സന്ദേശയാത്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് മൂത്തേടത്തുകാവ് ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനം നിയമസഭാ മുന്‍ സെക്രട്ടറി പി.ഡി ശാര്‍ങ്ധരന്‍ ഉദ്ഘാടനം ചെയ്യും.
ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു നവോത്ഥാന സന്ദേശയാത്രയും നവോത്ഥാന സദസ്സും നടത്തും. ആറാട്ടുകുളങ്ങര ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 3.30ന് നവോത്ഥാന സന്ദേശയാത്ര പുറപ്പെടും. മണ്ഡലം പ്രസിഡന്റ് പി.ഡി ഉണ്ണി നേതൃത്വം വഹിക്കും. വൈകിട്ട് 6ന് ബോട്ടുജെട്ടിയില്‍ നടക്കുന്ന നവോത്ഥാന സദസ്സ് കെ.പി.സി.സി മെമ്പര്‍ അഡ്വ. വി.വി സത്യന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.സമ്പത്ത് കുമാര്‍ നവോത്ഥാന സന്ദേശം നല്‍കും.