Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.
27/12/2018

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. ഉല്‍പ്പാദനമേഖലയ്ക്ക് മുന്‍തൂക്കം നല്‍കി 4,55,55,000 രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നെല്‍കൃഷിക്ക് കൂലി ചെലവ്, പാടശേഖരങ്ങള്‍ക്ക് പെട്ടി, പറ, മോട്ടോര്‍ എന്നിവ സ്ഥാപിക്കല്‍, പരമ്പരാഗത കൈതൊഴിലുകളുടെ പ്രോത്സാഹനം, വനിതകള്‍ക്ക് സ്വയംതൊഴിലിന് ഓട്ടോറിക്ഷ, കയര്‍മേഖലയില്‍ പരമ്പരാഗത കൈതൊഴില്‍ നടത്തുന്ന ഗ്രൂപ്പുകള്‍ക്ക് ധനസഹായം, കറവപശുക്കള്‍ക്ക് കാലിത്തീറ്റ എന്നിവയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്കാണ് ഡി.പി.സി അംഗീകാരം ലഭിച്ചിരിക്കുന്നത്. കൂടാതെ നൂതന പ്രോജക്ടായ സ്‌കൂളുകള്‍ക്ക് ജൈവഗ്രാമം പദ്ധതിയും ഉതോടൊപ്പം നടപ്പാക്കുന്നുണ്ട്.