Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ ഹാള്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്‍ രൂപീകരിക്കും
27/12/2018

വൈക്കം: ടൗണ്‍ ഹാള്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം 30ന് വൈകിട്ട് 5ന് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നടക്കും. അസോസിയേഷന്‍ പ്രസിഡന്റ് രമേശന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭദ്രദീപ പ്രകാശനം കഥകളി നടന്‍ പള്ളിപ്പുറം സുനിലും നര്‍ത്തകിയും സിനിമാതാരവുമായ പാരീസ് ലക്ഷ്മിയും ചേര്‍ന്ന് നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ മുഖ്യാതിഥിയായിരിക്കും. കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, അഡ്വ. അംബരീഷ് ജി വാസു, സന്തോഷ് അസോസിയേഷന്‍ സെക്രട്ടറി ഷാജി, വൈസ് പ്രസിഡന്റ് വി.വി ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 7ന് കലാപരിപാടികളും 8ന് സ്‌നേഹവിരുന്നും ശേഷം നൃത്തസന്ധ്യയും നടത്തും.