Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും
27/12/2018

വൈക്കം: തോട്ടകം വാഴക്കാട് ഭഗത്സിംഗ് കലാവേദിയുടെയും അഹല്യ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. 30ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വാഴക്കാട് ഭഗത്സിംഗ് ഹാളിലാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ നിര്‍വ്വഹിക്കും. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീജാ ബൈജു തുടങ്ങിയവര്‍ സംസാരിക്കും. അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനുമായി 9567191205, 9562632207 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.