Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാമതില്‍ സ്ത്രീസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും അവകാശ സംരക്ഷണത്തിന്റെയും തുല്യനീതിയുടെയും കോട്ടയാണെന്ന് മന്ത്രി പി.തിലോത്തമന്‍
26/12/2018
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറ് പഞ്ചായത്തുകളെ പങ്കെടുപ്പിച്ച നടത്തിയ വനിതാമതില്‍ വിശദീകരണ യോഗത്തില്‍ മന്ത്രി പി.തിലോത്തമന്‍ പ്രസംഗിക്കുന്നു.

വൈക്കം: വനിതാമതില്‍ സ്ത്രീസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും അവകാശ സംരക്ഷണത്തിന്റെയും തുല്യനീതിയുടെയും കോട്ടയാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഭരണഘടനയ്ക്കും നവോത്ഥാന മൂല്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന നീക്കങ്ങള്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ നടത്തുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ആറു പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വനിത മതില്‍ ബ്ലോക്കുതല അവലോകന യോഗത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സി.കെ ആശ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എം.വൈ ജയകുമാരി, വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, അസിസ്റ്റന്റ് ഡവലപ്പമെന്റ് കമ്മീഷണര്‍ പി.എസ് ഷിനോ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എസ് ശ്രീദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശകുന്തള, ഉഷാകുമാരി, പി.എസ് മോഹനന്‍, പി.വി ഹരിക്കുട്ടന്‍, ലതാ അശോകന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത്, റ്റി.ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ, അയല്‍ക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പങ്കെടുത്തു.