Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ ശിവഗിരി തീര്‍ത്ഥാടന പദയാത്ര പുറപ്പെട്ടു
26/12/2018
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്ര ജാഥാ ക്യാപ്റ്റന്‍ പി.വി ബിനേഷിന് ധര്‍മ്മ പതാക കൈമാറി എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ലക്ഷ്യം ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാ വിഭാഗങ്ങളെയും ഒന്നായി കാണാനുള്ള മനോഭാവം വളര്‍ത്തി മനുഷ്യ സമൂഹത്തെ അറിവിന്റെ പാതയിലേക്ക് നയിക്കുകയെന്നതാണെന്ന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ആറാമത് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രീതി നടേശന്‍ ധര്‍മ്മ പതാക പദയാത്ര ക്യാപ്റ്റന്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന് കൈമാറി. 161 പേരാണ് പഞ്ചവ്രതശുദ്ധിയോടെ പീതവസ്ത്രധാരികളായി പദയാത്രയില്‍ അണിചേര്‍ന്നത്. പദയാത്ര 30ന് ശിവഗിരിയില്‍ എത്തും. 162 കീലോമീറ്റര്‍ കാല്‍നടയാത്ര ചെയ്ത് എത്തുന്ന പദയാത്ര 31 ശിവഗിരി കുന്നില്‍ പദയാത്ര സമര്‍പ്പണം നടത്തും. ജാഥാക്യാപ്റ്റന്‍ പി.വി ബിനേഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. ത്രിവിക്രമന്‍ തമ്പി, കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍, എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി എബിന്‍ അമ്പാടി, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.റ്റി അനില്‍ കുമാര്‍, ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, രാജേഷ് മോഹന്‍, എ.അഭിലാഷ്, കെ.പ്രഭാകരന്‍, പി.ഷാജി, ഷീജ ഷാജു, ബീന അശോകന്‍, കെ.വി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. ആശ്രമം സ്‌കൂള്‍ മൈതാനത്തു നിന്നും പുറപ്പെട്ട പദയാത്ര കച്ചേരിക്കവലയിലെ ഗുരുമന്ദിരത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് ശിവഗിരിയിലേക്ക് പുറപ്പെട്ടത്.