Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി.
26/12/2018
നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണി സ്വയംവര ഘോഷയാത്ര

വൈക്കം: നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി. ഘോഷയാത്രയില്‍ താലപ്പൊലി, വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവയുണ്ടായിരുന്നു. മേല്‍ശാന്തി ചന്ദ്രഗുപ്തന്‍ ഇളയത്, കള്ളിക്കാട് രതീഷ്, പട്ടാഴി രമേശ്, മൈനാഗപ്പളളി സതീഷ് എന്നിവരുടെ സഹകാര്‍മ്മികത്വത്തില്‍ യജ്ഞശാലയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് ആചാര്യന്‍ സുരേഷ് പ്രണവശ്ശേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. രക്ഷാധികരി അഡ്വ. പി.എസ് നന്ദനന്‍, ചെയര്‍മാന്‍ എ.ദാമോദരന്‍, വൈസ് ചെയര്‍മാന്‍ വിനീഷ്, കണ്‍വീനര്‍ എ.വിജയന്‍, ജോയിന്റ് കണ്‍വീനര്‍ സി.ഡി തങ്കച്ചന്‍, ട്രഷറര്‍ എ.രവീന്ദ്രന്‍, സില്‍ബ സാജു, ജയന്തകുമാര്‍, ആനന്ദന്‍, സോമന്‍, സനിത അഭിലാഷ് എന്നിവരാണ് നേതൃത്വം നല്‍കിയത്. അവഭൃഥസ്‌നാന ഘോഷയാത്ര 28ന് വൈകിട്ട് 5ന് നടക്കും.