Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വര്‍ണ്ണധ്വജ പ്രതിഷ്ഠയുടെയും ഉദയനാപുരത്തപ്പന്‍ ചിറപ്പിന്റെയും 12-ാമത് വാര്‍ഷികാഘോഷങ്ങള്‍ ജനുവരി 12 മുതല്‍ 25 വരെ
26/12/2018

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണധ്വജ പ്രതിഷ്ഠയുടെയും ഉദയനാപുരത്തപ്പന്‍ ചിറപ്പിന്റെയും 12-ാമത് വാര്‍ഷികാഘോഷങ്ങള്‍ ജനുവരി 12 മുതല്‍ 25 വരെ നടത്തും. ശ്രീകൃഷ്ണ നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. പ്രാരംഭമായി ജനുവരി 11ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ അഷ്ടാഭിഷേകവും തുടര്‍ന്ന് ജനുവരി 12-ാം തീയതി മുതല്‍ 24-ാം തീയതി വരെ ഉദയനാപുരം ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത ദ്വാദശാഹ മഹാസത്രവും 12, 13, 14 തീയതികളില്‍ ലക്ഷാര്‍ച്ചനയും 15, 16, 17, 18, 19, 20, 22, 23 തീയതികളില്‍ ഉദയനാസ്തമന പൂജയും ജനുവരി 20ന് ദീപാരാധനയ്ക്ക് ശേഷം ശ്രീരാമ പട്ടാഭിഷേകം കഥകളിയും ഉണ്ടായിരിക്കുന്നതാണ്. സമാപന ദിവസമായ 24ന് ക്ഷേത്രത്തില്‍ കുമാരകലശം (സഹസ്രകലശം) നടത്തും. കൂടാതെ വൈകിട്ട് 5ന് ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയെയും, ബ്രഹ്മശ്രീ മേക്കാട് നാരായണന്‍ നമ്പൂതിരിയെയും മേല്‍ശാന്തി ബ്രഹ്മശ്രീ ആഴാട്ട് നാരായണന്‍ നമ്പൂതിരിയെയും ആദരിക്കുന്ന ആദ്ധാത്മിക സദസ്സില്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. ഗോവിന്ദ് ഭരതന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ദേശനാഥനായ ഉദയനാപുരത്തപ്പന്റെ ശ്രീലകവും തിരുമുറ്റവും ലക്ഷദീപ സമുച്ചയവും നറുനെയ്യാല്‍ തെളിയിക്കുന്ന ദേശവിളക്ക് എന്ന ചടങ്ങ് നടക്കും. 25ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന ദ്രവ്യകലശത്തോടെ ചടങ്ങുകള്‍ക്ക് സമാപനം കുറിക്കും. പത്രസമ്മേളനത്തില്‍ മേല്‍ശാന്തി ആഴാട്ട് നാരായണന്‍ നമ്പൂതിരി, കണ്‍വീനര്‍ വി.ആര്‍.പി നായര്‍, നാരായണീയ സമിതി സെക്രട്ടറി വത്സല, സംഘാടകസമതി അംഗങ്ങളായ ഉമേഷ്, ബ്രിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.