Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രസാദ ഊട്ടുപുരയുടെ തറക്കല്ലിടീല്‍
22/12/2018
ഇടവട്ടം സൗത്ത് എസ്.എന്‍.ഡി.പി ശാഖ നിര്‍മ്മിക്കുന്ന പ്രസാദ ഊട്ടുപുരയുടെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: പന്ത്രണ്ടുലക്ഷം രൂപാ ചെലവില്‍ ഇടവട്ടം സൗത്ത് 662-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നിര്‍മ്മിക്കുന്ന പ്രസാദ ഊട്ടുപുരയുടെ തറക്കല്ലിടീല്‍ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റായി ചുമതലയേറ്റ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ 93 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തിയെന്ന ഖ്യാതി പി.വി ബിനേഷ് സ്വന്തമാക്കുകയാണ്. ശാഖാ പ്രസിഡന്റ് കെ.പി സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.വാസുദേവന്‍, ഷീജ സാബു, മുരളീധരന്‍ അമ്പാടി, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം സുധീര്‍ ഇടവട്ടം, വനിതാസംഘം പ്രസിഡന്റ് വത്സല ഗോപിനാഥ്, മനോഹരന്‍, രാജ്കുമാര്‍, വിനോദ്, സുഗുണന്‍, അമ്പിളി ശശി എന്നിവര്‍ പ്രസംഗിച്ചു.