നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്മുന്നേററം.
09/11/2015
നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്മുന്നേററം. അതിശയിപ്പിക്കുന്ന വിജയമാണ് എല്‍.ഡി.എഫ് കൊയ്തത്. സി.പി.ഐ ആറ് സീററിലും സി.പി.എം അഞ്ച് സീററിലും എന്‍.സി.പി ഒരു സീററിലും വിജയചരിത്രം രചിച്ചു. മുന്‍നഗരസഭ ചെയര്മാന് ഡി.രഞ്ജിത്കുമാര്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എന്‍.അനില്‍ബിശ്വാസ്, സി.പി.എം ഏരിയാ കമ്മിററി അംഗം പി.ശശിധരന് എന്നിവരെല്ലാം മികച്ച വിജയം നേടി.
കോണ്‍ഗ്രസിന്റെ പ്രമുഖരെല്ലാം പരാജയമറിഞ്ഞു. നിലവിലെ വൈസ് ചെയര്മാന് അബ്ദുല്‍സലാം റാവുത്തര്‍, കെ.പി.സി.സി എക്സി. അംഗം മോഹന്‍ ഡി.ബാബു, ഡി.സി.സി അംഗം വി.സമ്പത്കുമാര്‍, കൗണ്‍സിലര്‍മാരായ പി.ടി സുഭാഷ്, ജെയ്ജോണ്‍ പേരയില്‍ എന്നിവരെല്ലാം തോററ പ്രമുഖരാണ്.