Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിസ്മസ് ആഘോഷിച്ചു.
22/12/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ ക്രിസ്മസ് ആഘോഷം മുതിര്‍ന്ന അധ്യാപിക സാലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ച് ക്രിസ്മസ് ആഘോഷിച്ചു. ഈ വര്‍ഷം വിരമിക്കുന്ന മുതിര്‍ന്ന അധ്യാപിക സാലി ജോര്‍ജ്ജ് കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഓരോ ക്ലാസ് മുറികളിലും കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കാളികളായി. ചടങ്ങിന് നിറപ്പകിട്ടേകാന്‍ ക്രിസ്മസ് ട്രീയും, ക്രിസ്മസ് പാപ്പയും ഗായകസംഘവും മാലാഖമാരും ഉണ്ടായിരുന്നു. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും, പി.ടി.എ പ്രവര്‍ത്തകരും പങ്കെടുത്ത ആഘോഷപരിപാടികള്‍ക്ക് പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, ഷാജി റ്റി കുരുവിള, എല്‍.പി സ്‌കൂള്‍ എച്ച്.എം പി.റ്റി.ജിനീഷ്, പി.ടി.എ ഭാരവാഹികളായ കെ.വി കനകാംബരന്‍, കെ.വി പ്രകാശന്‍, അധ്യാപക പ്രതിനിധികളായ സി.സുരേഷ് കുമാര്‍, പ്രിയാ ഭാസ്‌ക്കരന്‍, വൈ.ബിന്ദു, എന്‍.ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി