Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി.
22/12/2018
നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തിലെ സപ്താഹ യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഉദയനാപുരം ഗോശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും കൊണ്ടു പോകുന്നു.

വൈക്കം: ഭക്തിനിര്‍ഭരമായ വിഗ്രഹ ഘോഷയാത്രയോടെ നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഉദയനാപുരം ഗോശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വ്വം കൊണ്ടുവന്നു. ഘോഷയാത്രയില്‍ താലപ്പൊലി, മുത്തുകുടകള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. രക്ഷാധികാരി അഡ്വ. പി.എസ് നന്ദനന്‍, ചെയര്‍മാന്‍ എ.ദാമോദരന്‍, വൈസ് ചെയര്‍മാന്‍ വിനീഷ്, കണ്‍വീനര്‍ എ.വിജയന്‍, ജോയിന്റ് കണ്‍വീനര്‍ സി.ഡി തങ്കച്ചന്‍, സില്‍ബ സാജു, ജയന്തകുമാര്‍, ആനന്ദ്, സോമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, യജ്ഞാചാര്യന്‍ സുരേഷ് പ്രണവശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് യജ്ഞശാലയില്‍ വിഗ്രഹം എറ്റുവാങ്ങിയത്. ക്ഷേത്രം മേല്‍ശാന്തി ചന്ദ്രഗുപ്തന്‍ ഇളയതിന്റെ സഹകാര്‍മ്മികത്വത്തില്‍ യജ്ഞത്തിന്റെ ദീപപ്രകാശനം വൈക്കം ക്ഷേത്രം മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു.