Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ത്തിക വിളക്കുവയ്പ്പ് നടത്തി.
22/12/2018
തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകിട്ട് നടന്ന കാഴ്ചശ്രീബലിക്ക് കാര്‍ത്തിക വിളക്കുവയ്പ്പു നടത്തി വരവേല്‍പ്പു നല്‍കുന്നു.

വൈക്കം: തോട്ടകം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനത്തില്‍ വൈകിട്ട് കാര്‍ത്തിക വിളക്കുവയ്പ്പ് നടത്തി. നൂറുകണക്കിന് നിലവിളക്കുകള്‍ തെളിയിച്ചാണ് കാഴ്ചശ്രീബലിക്ക് ഭഗവാന്റെ തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ചപ്പോള്‍ വരവേല്‍പ്പ് നല്‍കിയത്. അന്‍പതോളം കലാകാരന്‍മാര്‍ പങ്കെടുത്ത പഞ്ചാരിമേളത്തിന് മേളവിദ്വാന്‍ ചേര്‍ത്തല അജിത്ത് കുമാര്‍ നേതൃത്വം നല്‍കി. കാര്‍ത്തിക വിളക്കുവയ്പ്പിനു ശേഷം നടന്ന കിഴക്കോട്ടെഴുന്നള്ളിപ്പില്‍ നിറപറയും ദീപക്കാഴ്ചയും ഒരുക്കി പ്രദേശവാസികളും വരവേല്‍പ്പ് നല്‍കി. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഇ.കെ ചന്ദ്രമോഹന്‍, സെക്രട്ടറി എന്‍.അരുണകുമാര്‍, വി.വി മോഹന്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.