Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സറേ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി.
20/12/2018
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ സ്ഥാപിച്ച ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് സ്ഥാപിച്ച ആധുനിക സംവിധാനത്തിലുള്ള ഡിജിറ്റല്‍ എക്‌സറേ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ആശുപത്രിയുടെ വടക്കേ കോമ്പൗണ്ടിലാണ് 20 ലക്ഷം രൂപാ ചെലവില്‍ നിര്‍മ്മിച്ച എക്‌സ്‌റേ വിഭാഗം പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയാണ്. 80 രൂപ നിരക്ക് നിശ്ചയിച്ചിരിക്കുന്ന ഈ ഡിജിറ്റല്‍ സംവിധാനത്തില്‍ പരിശോധനാ ഫലം 30 മിനിട്ടിനകം ലഭ്യമാകും. താലൂക്കാശുപത്രിയിലെ എക്‌സ്‌റേ വിഭാഗം ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായിരുന്നു. എക്‌സ്‌റേ വിഭാഗത്തിന്റെ ആഭാവം ഇവിടെ പ്രതിദിനം ചികിത്സ തേടിയെത്തുന്ന രണ്ടായിരത്തോളം വരുന്ന രോഗികളെ വലച്ചിരുന്നു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൂപ്രണ്ട് ഗീതാ കെ നായര്‍, ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ, ഡോ. പി.വിനോദ്, ബിജു വി കണ്ണേഴന്‍, എന്‍.അനില്‍ ബിശ്വാസ്, ആര്‍.സന്തോഷ്, ജി.ശ്രീകുമാരന്‍ നായര്‍, മാധവന്‍കുട്ടി കറുകയില്‍, കെ.പി സതീശന്‍, ഷീബാ മോഹന്‍ദാസ്, ബി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.