Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുത്തന്‍ കൃഷിരീതികള്‍ക്ക് വിത്തുപാകി.
20/12/2018
ഹരിതസമൃദ്ധി കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ മറവന്‍ന്തുരുത്തിലെ കൊടൂപ്പാടത്ത് നടപ്പാക്കുന്ന പുത്തന്‍ കൃഷി സമ്പ്രദായത്തിന്റെ വിത്തുനടീല്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവന്തുരുത്ത് പഞ്ചായത്തിലെ കൊടൂപ്പാടത്ത് പ്രളയാനന്തര കാര്‍ഷികമേഖലയ്ക്ക് പുനര്‍ജന്മം നല്‍കാന്‍ പുത്തന്‍ കൃഷിരീതികള്‍ക്ക് വിത്തുപാകി. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ കുലശേഖരമംഗലം ഹരിത സമൃദ്ധി കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ജൈവകൃഷി നടത്തുന്നത്. രണ്ടേക്കര്‍ സ്ഥലത്ത് നടപ്പാക്കുന്ന കൃഷിരീതിയില്‍ കൂടുതല്‍ വിളവ് കിട്ടുന്ന അത്യൂല്‍പ്പാദന ശേഷിയുള്ള വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. കര്‍ഷക കൂട്ടായ്മയില്‍ നടത്തുന്ന കൃഷിയില്‍ പ്രളയക്കെടുതിയില്‍ വന്‍ നാശങ്ങള്‍ നേരിട്ട പാടശേഖരത്തിന് നഷ്ടങ്ങള്‍ നികത്തി നേട്ടങ്ങള്‍ കൊയ്യാനാകുമെന്നാണ് പ്രതീക്ഷ. കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ കൃഷിയുടെ വിത്തുനടീല്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ബീന, പഞ്ചായത്ത് മെമ്പര്‍മാരായ കെ.എസ് വേണുഗോപാല്‍, ശരത്, ബിന്ദു പ്രദീപ്, സംഘം പ്രസിഡന്റ് കെ.പ്രജീഷ്, സെക്രട്ടറി സുന്ദരന്‍ നളന്ദ, മോഹനന്‍ അമ്പാടി, സജി തട്ടാന്റെതറ എന്നിവര്‍ പങ്കെടുത്തു.