Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവാതിര ആറാട്ട് ഉത്സവത്തിന് പട്ടശ്ശേരി ഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തില്‍ കൊടിയേറ്റി.
20/12/2018
തിരുവാതിര ഉത്സവത്തിന് പട്ടശ്ശേരി ഘണ്ഠാകര്‍ണ്ണക്ഷേത്രത്തില്‍ തന്ത്രി പെരുമ്പളം കെ.എസ് കാര്‍ത്തികേയന്‍ കൊടിയേറ്റുന്നു.

വൈക്കം: തിരുവാതിര ആറാട്ട് ഉത്സവത്തിന് പട്ടശ്ശേരി ഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തില്‍ കൊടിയേറ്റി. ക്ഷേത്രം തന്ത്രി കെ.എസ് കാര്‍ത്തികേയന്‍ ആണ് കൊടിയേറ്റിയത്. സുമേഷ് ശാന്തി സഹകാര്‍മ്മികത്വം വഹിച്ചു. വിവിധകേന്ദ്രങ്ങളില്‍ നിന്ന് താലപ്പൊലിയും കൊടിയേറ്റിന്റെ ഭാഗമായെത്തി. ആദ്ധ്യാത്മിക പ്രഭാഷണം ബേബി അക്കരപ്പാടം നടത്തി. രാത്രി 8ന് അന്നദാനവും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത് പ്രസിഡന്റ് പി.ഉണ്ണി പുത്തന്‍തറ, വൈസ് പ്രസിഡന്റ് ഡി.ഷൈമോന്‍, സെക്രട്ടറി ലാലുമോന്‍ കുന്നത്ത്, ശശി വിരുത്തിയില്‍, കെ.ഉത്തമന്‍, പുഷ്പന്‍, മഹിളാമണി, മോഹനന്‍, സലിമോന്‍, സുലോചന രാജു എന്നിവരാണ്. 21ന് രാവിലെ 8ന് ശ്രീബലി, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് താലപ്പൊലി, 7ന് നൃത്തസന്ധ്യയും, 22ന് രാവിലെ 8ന് ശ്രീബലി, 12ന് അന്നദാനം, വൈകിട്ട് 4ന് പകല്‍പ്പൂരം, ദേശതാലപ്പൊലി, വലിയ കാണിക്ക, 6.30ന് ദീപക്കാഴ്ചയും 23ന് രാവിലെ 8ന് ശ്രീബലി, 10ന് കുംഭകുടം വരവ്, 12ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 5.30ന് ഗജപൂജ, രാത്രി 10.30ന് ആറാട്ട് എന്നിവയും നടക്കും.