Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാജുവേഷന്‍ സെറിമണി നടത്തി.
20/12/2018
ചെമ്മനാകരി ബി.സി.എഫ് കോളേജിലെ ഗ്രാജുവേഷന്‍ സെറിമണി അമൃതാ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ കെ.ടി മോളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ കീഴിലുളള ബി.സി.എഫ് കോളേജിലെ 2018-ലെ ഗ്രാജുവേഷന്‍ സെറിമണി നടത്തി. ആരോഗ്യ സര്‍വ്വകലാശാല നടത്തിയ അവസാന വര്‍ഷ ബി.എസ്സി നഴ്‌സിംഗ് പരീക്ഷയില്‍ നൂറു ശതമാനം വിജയവും അതില്‍ 98 ശതമാനം ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ബിസി.എഫ് മാനേജിംഗ് ഡയറക്ടര്‍ സില്‍വി മാണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം അമൃതാ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ കെ.ടി മോളി ഉദ്ഘാടനം ചെയ്തു. നിയമോപദേശകന്‍ അഡ്വ. കെ.പി ശിവജി, പ്രിന്‍സിപ്പാള്‍ പ്രൊഫ. നിഷ വില്‍സണ്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എം വര്‍ഗ്ഗീസ്, ഫിസിയോതെറാപ്പി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.എസ് ശരത്, നഴ്‌സിംഗ് സൂപ്രണ്ടന്റ് ജയിന്‍ സെബാസ്റ്റ്യന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ.ആശോകന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ.ആര്‍ വിശ്വപ്രിയ എന്നിവര്‍ പ്രസംഗിച്ചു.